വടകരക്കാരി ദേവികാ സൂര്യപ്രകാശ്, മോഹൻ ലാലിൻറെ മാർഗ്ഗം കളിയുടെ പിന്നണിഗായിക !

വടകര: കോടികൾ വാരിക്കൂട്ടിയ ലൂസിഫർ എന്ന മെഗാചിത്രത്തിനു ശേഷം മോഹൻലാൽ നായകനായെത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന . സ്വതസിദ്ധമായ കുസൃതിയും കണ്ണിറുക്കിനോട്ടത്തിനും പുറമെ തൃശ്ശൂർ ഭാഷയുമായി രംഗത്തെത്തുന്ന മോഹൻലാലിൻറെ ഇട്ടിമാണിയിലെ മാർഗ്ഗം കളി ചിത്രം തീയേറ്ററുകളിൽ എത്തുന്നതിനു മുമ്പുതന്നെ വൈറലായിത്തീർന്നതായാണ് …

നടി പാര്‍വതി തിരുവോത്തിന് വീണ്ടും അംഗീകാരം

മലയാള സിനിമയിൽ ബോൾഡ് എന്ന വാക്കിനൊപ്പം ഏറ്റവും ചേർത്ത് വിളിക്കപ്പെടുന്ന പേരാണ് പാർവതി തിരുവോത്ത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായിക കൂടിയാണ് പാർവതി. ഈ വർഷം തന്നെ നിരവധി പുരസ്കാരങ്ങൾ താരം നേടിയിരുന്നു. ഇപ്പോൾ വീണ്ടും ഒരു അംഗീകാരം കൂടി താരത്തെ തേടിയെത്തിയിരിക്കുകയാണ്. …

ഷെയ്ന്‍ നിഗത്തിന്റെ തമിഴ് അരങ്ങേറ്റം സീനു രാമസാമിക്കൊപ്പം; സിനിമയുടെ ടൈറ്റില്‍ പുറത്ത്‌

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഷെയ്ന്‍ നിഗം. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ നടന്‍ മുന്‍നിര നായകനായി ഉയര്‍ന്നത് അതിവേഗമായിരുന്നു. ഷെയ്‌നിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. കുമ്പളങ്ങി നൈറ്റസ്, ഇഷ്‌ക് തുടങ്ങിയ സിനിമകളുടെ വിജയത്തിലൂടെ ഈ …

കമൽ ചിത്രം പ്രണയ മീനുകളുടെ കടൽ: പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയ മീനുകളുടെ കടൽ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പുതുമുഖ നായകനായി ഗാബ്റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്നു. ലക്ഷദീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഷാൻ …

ഹോളിവുഡ് ചിത്രം ജോക്കറിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജോക്കർ എന്ന ഡിസി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രമാണ് ജോക്കർ.ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സ്കോട്ട് സിൽ‌വറും, ടോഡും ചേർന്നാണ്. ജോക്വിൻ ഫീനിക്സ് ജോക്കറായി അഭിനയിക്കുന്ന ചിത്രത്തിൽ റോബർട്ട് ഡി …

അന്താരാഷ്ട്ര തലത്തിൽ പ്രശംസകൾ ഏറ്റുവാങ്ങി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’

അന്താരാഷ്ട്ര തലത്തിൽ ഒട്ടേറെ പ്രശംസകൾ ഏറ്റുവാങ്ങുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ രാജ്യാന്തര തരത്തിൽ ശ്രദ്ധേയമായ സിനിമ റിവ്യൂ റേറ്റിങ് വെബ്സൈറ്റ് ആയ റൊട്ടൻ …

ലാലേട്ടനും സൂര്യയും ഒന്നിക്കുന്ന ചിത്രമായ ‘കാപ്പാൻ’ നാളെ റിലീസിനെത്തും

സൂര്യയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ‘കാപ്പാൻ’ നാളെ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണത്രേ സൂര്യ എത്തുന്നത്. സയേഷയാണ് നായിക. ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹൻലാലിന്റെ മകൻ …

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിന്റെ ഒഫീഷ്യൽ ടീസർ നാളെ വൈകീട്ട് 5 മണിക്ക് റിലീസ് ചെയ്യും

ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജല്ലിക്കെട്ടിന്റെ ഒഫീഷ്യൽ ടീസർ നാളെ വൈകീട്ട് 5 മണിക്ക് റിലീസ് ചെയ്യും. വിനായകൻ, ആൻറണി വർഗീസ്, സാബുമോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് എസ്.ഹരീഷും ആർ ജയകുമാറും …

‘ഹാപ്പി സർദാറി’ലെ മേരി മേരി ദിൽറുബാ സോങ് ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും

ഗീതിക,സുദീപ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന പുതിയ ചിത്രമായ ‘ഹാപ്പി സർദാറി’ലെ മേരി മേരി ദിൽറുബാ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാളിദാസന്റെ ആദ്യ ചിത്രമായ “പൂമരത്തില്‍ അഭിനയിച്ച …

‘ആദ്യരാത്രി’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നര്‍മ്മത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് ചിത്രം.വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ …

‘മനോഹരം’ : പുതിയ പോസ്റ്റർ പുറത്തിറങ്ങി

‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ- അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് “മനോഹരം”. ചിത്രത്തിൻെറ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ഇന്ദ്രൻസിൻറെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. വർഗീസേട്ടൻ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. …

ആസിഫ് അലി ചിത്രം അണ്ടർവേൾഡിന്റെ പുതിയ വർക്കിംഗ് സ്റ്റിൽ പുറത്തിറങ്ങി

കാറ്റ് എന്ന ചിത്രത്തിന് ശേഷം അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടര്‍വേൾഡ്. ചിത്രത്തിന്റെ പുതിയ വർക്കിംഗ് സ്റ്റിൽ പുറത്തിറങ്ങി. ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ …

തമിഴ് ചിത്രം ഒത്ത സെരുപ്പു സൈസ് 7:പുതിയ പോസ്റ്റർ റിലീസ് ചെയ്തു

പാർത്ഥിപൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒത്ത സെരുപ്പു സൈസ് 7.ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരാൾ മാത്രമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ കഥ, സംവിധാനം, നിർമാണം എന്നിവ ചെയ്തിരിക്കുന്നത് പാർത്ഥിപൻ തന്നെയാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. …

“ബിഗിൽ”: ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ബിഗിൽ”. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സർക്കാർ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഈ സിനിമ ഒരു സ്പോർട്സ് ചിത്രമാണ്. വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് …

തൃശ്ശൂർ പൂരത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ജയസൂര്യ–വിജയ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തൃശൂർ പൂരം’ എന്ന സിനിമയുടെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് …