0 Comments

ന്യൂയോര്‍ക്ക് : മൂന്ന് ദിവസങ്ങൾക്ക് മുൻപ് കടലില്‍ നീന്തുന്നതിനിടെ കാണാതായ ഡബ്ല്യു. ഡബ്ല്യു. ഇ മുന്‍ താരം ഷാഡ് ഗാസ്പാര്‍ഡിന്റെ മൃതദേഹം കാലിഫോര്‍ണിയ ബീച്ചില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയോടെ കാലിഫോര്‍ണിയ വെനീസില്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിയുകയായിരുന്നു ചെയ്തത്. അജ്ഞാത മൃതദേഹം കണ്ടവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഗാസ്പാര്‍ഡിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

39 വയസായിരുന്നു ഗാസ്പാര്‍ഡിന്. ലോസ്‌ഏഞ്ചല്‍സിലെ മരീന ഡെല്‍ റേയ് ബീച്ചില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഗാസ്പാര്‍ഡ് പത്തു വയസുകാരനായ മകനുമൊത്ത് നീന്താനെത്തിയിരുന്നു. നീന്തുന്നതിനിടെ ഗാസ്പാര്‍ഡും മകനും ശക്തമായ തിരയില്‍ പെടുകയായിരുന്നു ചെയ്തത്. മകനെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷിച്ചു. ഗാര്‍ഡുകള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഗാസ്പാര്‍ഡിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

2006ല്‍ ഡബ്ല്യു. ഡബ്ല്യു. ഇ താരമായ ജെ.ടി.ജിയ്ക്കൊപ്പം ക്രൈം ടൈം എന്ന റസ്ലിംഗ് ടീമിലൂടെയാണ് ഗാസ്പാര്‍ഡ് ശ്രദ്ധനേടിയത്. ‘ തിങ്ക് ലൈക്ക് എ മാന്‍ ടൂ ‘, ‘ ഗെറ്റ് ഹാര്‍ഡ് ‘ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘ബ്രദേഴ്സ് ‘ എന്ന ബോളിവുഡ് ചിത്രത്തിലും ഗാസ്പാര്‍ഡ് അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *