0 Comments

മലയാള ചലച്ചിത്രലോകത്തിലെ എല്ലാവരുടെയും ഇഷ്ട്ടതാരമാണ് ദുൽഖർ സൽമാൻ. നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയം കാഴ്ചവെച്ച് മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി ദുൽഖർ മാറികഴിഞ്ഞിരിക്കുകയാണ്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് കടന്നുവരുന്നത്. പിന്നീട് നിരവധി ചിത്രത്തിലൂടെ തന്നെ താരം പ്രേക്ഷകമനസ്സിൽ ഇടം നേടി കഴിഞ്ഞു. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രത്തിൽ നായികയായി വരുന്നത് പൂജ ഹെഡ്ഗെ ആണ്.

ദുല്‍ഖറിന്റെ തെലുങ്ക് ചിത്രത്തിലായിരിക്കും പൂജ നായികയായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂജയെ വായിച്ചു കേള്‍പ്പിച്ചിരുന്നുവെന്നും ലോക്ക്ഡൗണ്‍ പൂര്‍ത്തിയാകുന്നതോടെ താരം കരാറില്‍ ഒപ്പിടുമെന്നുമാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്. മലയാളത്തിലും ചിത്രം പുറത്തിറങ്ങുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *