0 Comments

ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു താരപുത്രിയായ അഹാന കൃഷ്ണ മലയാള ചലച്ചിത്രത്തിലേക്ക് തുടക്കം കുറിക്കുന്നത്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ത്തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. ഇപ്പോളിതാ അഹാന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഹലോയിൽ ലൈവിലെത്തിയപ്പോൾ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാക്കുന്നത്.

എങ്ങനെയുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തോട് ഒരു തരത്തിലും റെഫറന്‍സുകള്‍ ഇല്ലാത്ത ഒരു വേഷം ചെയ്യണമെന്ന് ആഗ്രഹമെന്നാണ് അഹാന നൽകിയിരിക്കുന്ന മറുപടി. അച്ഛൻ പണ്ടേ സ്റ്റാറായിരുന്നല്ലോ എന്നൊക്കെ പരാമർശിച്ചപ്പോൾ അഹാന പറഞ്ഞത് തന്നെ സ്റ്റാര്‍ കിഡ് എന്ന് വിളിക്കരുത് എന്നാണ്. ഇതിനുള്ള കാരണവും അഹാന തുറന്ന് പറഞ്ഞു, അച്ഛന്‍ ഇപ്പോഴും നല്ലൊരു വേഷം കിട്ടാന്‍ ബുദ്ധിമുട്ടുന്ന ആളാണെന്നാണ് അഹാന ഇതിനു മറുപടിയായി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *