0 Comments

‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങുന്ന 58 അംഗ സംഘം കൊച്ചിയിൽ തിരിച്ചെത്തിയിരിക്കുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദില്ലി വഴിയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തിയിരിക്കുന്നത്.

സംഘം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറന്റീന്‍ പാലിക്കും. പണം നൽകിയുള്ള ക്വാറന്‍റീൻ സൗകര്യമാണ് ഫോര്‍ട്ട് കൊച്ചിയിൽ ഒരുക്കിയിട്ടുള്ളത്. പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലേക്കു പോകുമെന്നും. സംവിധായകന്‍ ബ്ലസി തിരുവല്ലയിലെ വീട്ടിലാകും ക്വാറന്റീനില്‍ കഴിയുകയെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *