0 Comments

ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന, ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍ എന്ന താരം. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. കൊച്ചുമകനൊപ്പം വ്യായാമം ചെയ്യുന്ന ഫോട്ടോയാണ് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഫൈറ്റ്. ഫൈറ്റ് ദ ഫിറ്റ് എന്നാണ് അമിതാഭ് ബച്ചൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. പേരക്കുട്ടിയുടെ പ്രചോദനം എന്നും എഴുതിയിരിക്കുന്നു. എന്തായാലും ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രായം എത്രയായാലും അമിതാഭ് ബച്ചൻ കാട്ടുന്ന ആവേശം മാതൃകയാണ് എന്ന് ആരാധകര്‍ പറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *