0 Comments

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിലൊരാളാണ് മോഹൻലാൽ എന്ന താരം. ആരാധകർ സ്‌നേഹത്തോടെ ലാലേട്ടൻ എന്നാണ് മോഹൻലാലിനെ എപ്പോഴും വിളിക്കാറുള്ളത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി മോഹൻലാൽ നിലനിൽക്കുകയാണ്. ഇപ്പോളിതാ മോഹൻലാലിന് പിറന്നാളാശംസയുമായി വന്നിരിക്കുകയാണ് ആശാ ശരത്.

ആശാ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്..;

നമ്മുക്കൊക്കെ പ്രിയപ്പെട്ട, നമ്മുടെയൊക്കെ ‘ലാലേട്ടന്റെ’ പിറന്നാൾ ആണ് ഇന്ന്. അഭിനയത്തെ ഇത്രമാത്രം പ്രണയിക്കുന്ന, ജീവിതത്തിൽ എന്തിനെയും ഇത്രമാത്രം അനായാസമായി കൈകാര്യം ചെയ്യുന്ന,സഹജീവികളെ ആത്മാർത്ഥമായി സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന, സൗഹൃദങ്ങൾ എന്നും നെഞ്ചോടു ചേർത്തുപിടിക്കുന്ന വ്യക്തിയാണ് ‘ലാലേട്ടൻ. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയുമൊക്കെ ഒരാൾരൂപം. എല്ലാവരും പറയുന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ അനായാസ മുഹൂർത്തങ്ങൾ നേരിട്ട് കണ്ടു അത്ഭുതപെട്ടിട്ടുള്ള ഒരാളാണ് ഞാനും. “The Complete Actor” എന്നദ്ദേഹത്തെ എല്ലാവരും വിളിക്കുന്നതെന്താണെന്നു രണ്ടാമതൊന്നു ചിന്തിക്കേണ്ടകാര്യമില്ല…ലാലേട്ടനോടൊപ്പം അഭിനയിക്കാനും നൃത്തം ചെയാനുമൊക്കെയുള്ള അവസരങ്ങൾ ലഭിച്ചത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമാണ്. മലയാളസിനിമ കണ്ടതിൽ വെച്ച് എക്കാലത്തെയും വലിയ അതുല്യപ്രതിഭയ്ക്കു, നമ്മുടെ സ്വകാര്യ അഹങ്കാരമായ ‘ലാലേട്ടന്’ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
സ്നേഹപൂർവ്വം
ആശ ശരത്

Leave a Reply

Your email address will not be published. Required fields are marked *