0 Comments

ഹിന്ദിയിൽ ഒരുങ്ങുന്ന ഒരു വെബ് ടെലിവിഷൻ പരമ്പരയാണ് പാതാൾ ലോക്. സുദീപ് ശർമ എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പോലീസ് അധിഷ്ഠിത ക്രൈം ത്രില്ലറാണ് ഇത്. പരമ്പരയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സ്വാർഗ, ധർതി, പാതാൾ (സ്വർഗ്ഗം, ഭൂമി, നരഗം), എന്നീ പരമ്പരാഗത ആശയങ്ങളാൽ ഈ പരമ്പര ഒരുങ്ങുന്നത്. നീരജ് കബി, ജയ്ദീപ് അഹ്ലാവത്ത്, ഗുൽ പനാഗ്, അഭിഷേക് ബാനർജി എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സുദീപ് ശർമ്മ ആണ് പരമ്പര ഒരുക്കിയിരിക്കുന്നത്.

2020 മെയ് 15 ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുന്ന ഈ ഡാർക്ക് ത്രില്ലർ അനുഷ്ക ശർമയുടെ ബാനറായ ക്ലീൻ സ്ലേറ്റ് ഫിലിംസാണ് നിർമിച്ചിരിക്കുന്നത്.ഒരു പ്രൈം ടൈം ജേണലിസ്റ്റിന്റെ വധശ്രമത്തിൽ നാല് പ്രതികളെ പിടികൂടിയപ്പോൾഒരു പോലീസുകാരൻറെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് പരമ്പര പറയുന്നത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *