0 Comments

ബിനു ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോട്ടയം. പുതുമുഖങ്ങൾ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സംഗീത് ശിവൻ, അനീഷ് ജി. മേനോൻ, രവി മാത്യു, നിമ്മി റാഫേൽ, ശ്രീനാഥ് കെ. ജനാർഥനന്‍, ആനന്ദ് വി. കാര്യാട്ട്, ഷഫീഖ്, ചിന്നു കുരുവിള എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. മോൺട്രിയോൾ ഫിലിം ഫെസ്റ്റിവല്‍, ഡല്‍ഹി രാജ്യാന്ത്ര ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. സജിത്ത് നാരായണൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *