0 Comments

ഷെയിൻ നിഗം, സൗബിൻ സാഹിർ, ജോജു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുനാൾ. ചിത്രം ഡിസംബർ 20 ന് ക്രിസ്മസ്സ് റിലീസായി തീയേറ്ററുകളിൽ എത്തും. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഡിമൽ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാജിക് മൗണ്ടൻ സിനിമാസിൻറെ ബാനറിൽ അൻവർ റഷീദ് ആണ്. ഇഷ്‌ക്കിന് ശേഷം ഷെയിൻ നിഗം നായകനായി എത്തുന്ന ചിത്രമാണ് വലിയപെരുന്നാൾ. സുരേഷ് രാജൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. വിവേക് ഹർഷൻ ആണ് എഡിറ്റർ. ഹിമിക ബോസ്,വിനായകൻ, സുധീർ കരമന, അലൻസിയർ, അതുൽ കുൽക്കർണി, റാസാ മുറാദ്, നിഷാന്ത് സാഗർ, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *