0 Comments

റാണി മുഖർജി നായികയായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് മർദാനി 2. ചിത്രം 2019 ഡിസംബർ 13-ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്രൈം ത്രല്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോപി പുത്രൻ ആണ്.

2014-ൽ ഇറങ്ങിയ മർദാനിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ചിത്രത്തിൽ ശിവാനി ശിവാജി റോയി എന്ന ക്രൈം ബ്രാഞ്ചിലെ സീനിയർ ഇൻസ്പെക്ടർ ആയിട്ടാണ് റാണി മുഖർജി എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ആദിത്യ ചോപ്ര ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *