0 Comments

മെരസൽ എന്ന ചിത്രത്തിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ബിഗിൽ”. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സർക്കാർ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഈ സിനിമ ഒരു സ്പോർട്സ് ചിത്രമാണ്.

ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കലാപതി എസ്. ഗണേഷ്, കലാപതി എസ്. സുരേഷ് എന്നിവർ ചേർന്നാണ് ചിത്രംനിർമിച്ചത്. വിജയ് നായകനാവുന്ന 63-ാമത്തെ ചിത്രമാണിത്. വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 25ന് പ്രദർശനത്തിന് എത്തി.

Leave a Reply

Your email address will not be published. Required fields are marked *