0 Comments

അശുതോഷ് ഗോവരിക്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ ചരിത്ര കാലഘട്ട ചിത്രമാണ് പാനിപ്പറ്റ്. മൂന്നാമത്തെ പാനിപ്പറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അർജുൻ കപൂർ, സഞ്ജയ് ദത്ത്, കൃതി സനോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 2019 ഡിസംബർ 6 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. രണ്ട് മണിക്കൂർ 50 മിനിട്ടാണ് ചിത്രത്തിൻറെ ദൈർഖ്യം.

പദ്മിനി കോലാപുരെ, സീനത്ത് അമാൻ ,മോഹ്‌നിഷ് ബഹൽ,മിർ സർവർ,മിലിന്ദ് ഗുനാജി, നവാബ് ഷാ, കുനാൽ കപൂർ, മന്ത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ദേശീയ അവാർഡ് നേടിയ കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി ആണ് ചിത്രത്തിലെ കലാ സംവിധായകൻ. അജയ് അതുൽ ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ജാവേദ് അക്തർ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *