0 Comments

ഉണ്ണി ആറിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് “പ്രതി പൂവൻകോഴി”. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് ആറ്‌ മണിക്ക് റിലീസ് ചെയ്യും. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാരിയർ ആണ് നായിക. ചിത്രത്തിൽ റോഷൻ ആൻഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോജു ജോർജ് ആയിരുന്നു ചിത്രത്തിൽ ആദ്യം നായകനായി എത്തിയത്. പിന്നീട് ചില പ്രശ്‌നങ്ങൾ കാരണം താരം പിന്മാറുകയായിരുന്നു.

ബാലയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കായംകുളം കൊച്ചുണ്ണി നിർമിച്ച ഗോകുലം ഗോപാലൻ തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്. അലൻസിയറും ചിത്രത്തിൽ പ്രദഹനവേഷത്തിൽ എത്തുന്നുണ്ട്. ചാർളി, ലീല എന്നീ ചിത്രങ്ങൾക്ക് ശേഷം ഉണ്ണി ആർ തിരക്കഥ എഴുതുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി.

Leave a Reply

Your email address will not be published. Required fields are marked *