0 Comments

മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മർജാവാൻ. ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. താര സുതാരിയ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.

അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കുള്ളനായിട്ടാണ് റിതീഷ് ദേശ്മുഖ് എത്തുന്നത്. മിലാപും, റിതേഷും, സിദ്ധാർഥും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഏക് വില്ലൻ എന്ന ആദ്യ ചിത്രം സൂപ്പർഹിറ്റായിരുന്നു. ഷാദ് രന്ധവ, രവി കിഷൻ, വരിന്ദർ സിംഗ് ഭൂമാൻ, ബിക്രം ജിത് കൻ‌വർ‌പാൽ, ഗോദാൻ കുമാർ, നുസ്രത്ത് ഭരുച്ച എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.നവംബർ 15 ന് ചിത്രം പ്രദർശനത്തിന് എത്തി .

Leave a Reply

Your email address will not be published. Required fields are marked *