0 Comments

മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മധുരരാജ. 100 കോടി കളക്ഷൻ നേടിയ ചിത്രം തെലുങ്കിൽ ഡബ്ബ്ചെയ്തിരിക്കാം പോകുന്നത്. രാജ നരസിംഹഎന്നാണ്ചിത്രത്തിൻറെ പേര്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നു. പീറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ചിത്രം തമിഴിൽ ഒക്ടോബർ 18ന് പ്രദർശനത്തിന് എത്തിയിരുന്നു.

അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാർ. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോള്‍ഗാട്ടി, ബിജുക്കുട്ടൻ, സിദ്ധിഖ്, എം ആര്‍ ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂർ, കരാട്ടെ രാജ്, മഹിമ നമ്പ്യാർ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെൽസൺ ഐപ്പ് സിനിമാസിൻ്റെ ബാനറിൽ നെൽസൺ ഐപ്പാണ് ചിത്രം നിർമിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *