0 Comments

വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ആദിത്യ വർമ്മ. ചിത്രം നവംബർ 21ന് പ്രദർശനത്തിന് എത്തും . ഗിരീശായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വർമ്മ എന്ന പേരിൽ ആദ്യം ചിത്രം സംവിധാനം ചെയ്തത് ബാല ആയിരുന്നു. എന്നാൽ പിന്നീട് സംവിധായകനെ മാറ്റി പുതിയ രീതിയിൽ സിനിമ സംവിധാനം ചെയ്യുകയായിരുന്നു. ബനിത സന്ധു ആണ് ചിത്രത്തിലെ നായിക. പ്രിയ ആനന്ദും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. രഥന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഇ4 എന്റര്‍ടെയിന്‍മെന്റ്‌ ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *