0 Comments

ആദ്യ ലൈംഗിക ബന്ധം സ്ത്രീയ്ക്കും പുരുഷാന് വളരെ ആകാംഷ നിറഞ്ഞതും, പേടിയുള്ളതും ആകും. സ്ത്രീകളിൽ ആണ് പേടി കൂടുതൽ ഉണ്ടാകുന്നത്. ആദ്യ സംയോഗത്തിൽ സ്ത്രീയ്ക്കും പുരുഷനും വേദന ഉണ്ടായേക്കാം. ഇത് ആലോചിച്ചാണ് സ്ത്രീകൾ ലൈംഗിക ബന്ധത്തിന് മടിക്കുന്നത്. ആദ്യലൈംഗികബന്ധത്തിൽ കന്യാചർമ്മം പൊട്ടി ചിലരിൽ രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇതിൽ പേടിക്കേണ്ട കാര്യമൊന്നും ഇല്ല. നാലുതരത്തിലുള്ള കന്യാചർമ്മങ്ങളുണ്ട്. കട്ടിയുള്ള കന്യാചർമ്മങ്ങളുള്ളവരിൽ മാത്രമേ ആദ്യലൈംഗികബന്ധത്തിൽ വേദനയുണ്ടാകൂ. അതു വളരെക്കുറച്ചു പേരിലേ കാണപ്പെടാറുള്ളൂ. ഇങ്ങനെയുള്ളവർക്കു ശസ്ത്രക്രിയ വേണ്ടി വരും.അതുപോലെ തന്നെ ലിംഗാഗ്രചർമ്മം പിന്നോട്ടു നീങ്ങാത്ത പുരുഷന്മാരിൽ ആദ്യ ലൈംഗികബന്ധത്തിൽ വേദനയുണ്ടാകാം.

ആദ്യമായി ബന്ധപ്പെടുമ്പോൾ മാത്രമാണ് ഈ പ്രശ്നം. ഇതിന് വലിയ സംഭവമായി കാണേണ്ട കാര്യമില്ല. പുതിയതായി എന്തെങ്കിലും ചെയുമ്പോൾ ഉണ്ടാകുന്ന ഒരു തുടക്ക പ്രശ്നമായി കണ്ടാൽ മതി. പിന്നീട് നിരന്തരം ബന്ധപ്പെടുമ്പോൾ ഈ പേടി മാറും.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *