0 Comments

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിആദ്യ വീഡിയോ ഗാനം നാളെ റിലീസ് ചെയ്യും. അനൂപ് മേനോനും, ഡയറക്ടർ രഞ്ജിത്തും ലില്ലി എന്ന ചിത്രത്തിലെ വില്ലൻ രാജേഷായി അഭിനയിച്ച ധനേഷും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വി.കെ. പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരക്കിലായതോടെ കിങ് ഫിഷ് അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു.

ദുർഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക വേഷത്തിലെത്തുന്നത്. ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. സംഗീതം ഒരുക്കുന്നത് രതീഷ് വേഗയാണ്. റാന്നി, കുട്ടിക്കാനം, എറണാകുളം , ബാംഗ്ളൂർ, ദുബായ് എന്നിവിടങ്ങളാണ് ചിത്രത്തിൻെറ ലൊക്കേഷൻ.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *