0 Comments

വാള്‍ട്ട് ഡിസ്‌നി നിർമിക്കുന്ന ഏറ്റവും പുതിയ അനിമേഷന്‍ ചിത്രമാണ് ഫ്രോസൺ 2. ചിത്രത്തിലെ പുതിയ തമിഴ്  പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം സംവിധാനം ചെയ്യുന്നത് ജെന്നിഫര്‍ ലീയും ക്രിസ് ബക്കും ചേർന്നാണ്. 2013-ൽ പുറത്തിറങ്ങിയ ഫ്രോസൺ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

ആദ്യ സിനിമയുടെ സംഭവങ്ങൾക്ക് മൂന്ന് വർഷത്തിന് ശേഷം, എൽസ വടക്ക് നിന്ന് അവളെ വിളിക്കുന്ന ഒരു വിചിത്ര ശബ്ദം കേൾക്കാൻ തുടങ്ങുന്നു. അവളുടെ സഹോദരി അന്ന, ക്രിസ്റ്റോഫ്, ഒലാഫ്, സ്വെൻ എന്നിവരോടൊപ്പം എൽസയുടെ മാന്ത്രികശക്തിയുടെ ഉത്ഭവം കണ്ടെത്തുന്നതിനും, അവരുടെ രാജ്യം സംരക്ഷിക്കുന്നതിനുമായി അവർ തങ്ങളുടെ ജന്മനാടായ അരെൻഡെല്ലെക്കപ്പുറം ഒരു പുതിയ യാത്ര ആരംഭിക്കുന്നതാണ് രണ്ടാംഭാഗത്തിലെ കഥ.

ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും ശബ്ദം നല്‍കുന്നത്. അന്നയ്ക്ക് ക്രിസ്റ്റെന്‍ ബെല്ലും, ഒലാഫിന് ജോഷ് ഗാദും, ക്രസ്റ്റോഫിന് ജൊനാഥന്‍ ഗ്രോഫുമാണ് ശബ്ദം നല്‍കുന്നത്. ഫ്രോസണ്‍ 2 നവംബര്‍ 22ന് തിയറ്ററുകളിലെത്തും. 2013-ൽ ഓസ്കാർ ലഭിച്ച ചിത്രമാണ് ഫ്രോസൺ. മികച്ച അനിമേറ്റഡ് ചിത്രത്തിനും, മികച്ച ഗാനത്തിനുള്ള ഓസ്കാറൂമാണ് ചിത്രത്തിന് ലഭിച്ചത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *