0 Comments

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

16, 17 നൂറ്റാണ്ടുകളില്‍ ഭാരതപുഴയുടെ തീരത്ത് നടന്ന മാമാങ്ക മഹോത്സവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. അറബിക്, ചൈനീസ്, ഗ്രീക്ക്, ആഫ്രിക്കന്‍ വ്യാപാരികള്‍ വരെ എത്തിയിരുന്ന മാമാങ്കം നടത്താനുളള അവകാശം വള്ളുവകോനാതിരിയില്‍ നിന്നും കോഴിക്കോട് സാമൂതിരി തട്ടിയെടുക്കുകയും തന്റെ അധികാരം സ്ഥാപിക്കുകയും ചെയ്യുന്നു. പിന്നീട് നടന്ന ചോര പുരണ്ട മഹാ ഇതിഹാസത്തിന്റെ കഥയാണ് മാമാങ്കം വിഷയമാക്കുന്നത്. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച്‌ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *