0 Comments

മിലാപ് സവേരി സംവിധാനം ചെയ്ത് റിതീഷ് ദേശ്മുഖ്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മർജാവാൻ. ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങി. താര സുതാരിയ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അക്രമാസക്തവും നാടകീയവുമായ ഒരു പ്രണയകഥ ആണ് ചിത്രം പറയുന്നത്. നവംബർ 8ന് ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തിൽ കുള്ളനായിട്ടാണ് റിതീഷ് ദേശ്മുഖ് എത്തുന്നത്.

മിലാപും, റിതേഷും, സിദ്ധാർഥും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഏക് വില്ലൻ എന്ന ആദ്യ ചിത്രം സൂപ്പർഹിറ്റായിരുന്നു. ഷാദ് രന്ധവ, രവി കിഷൻ, വരിന്ദർ സിംഗ് ഭൂമാൻ, ബിക്രം ജിത് കൻ‌വർ‌പാൽ, ഗോദാൻ കുമാർ, നുസ്രത്ത് ഭരുച്ച എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കുമാർ, യോ യോ ഹണി സിംഗ്, തനിഷ്ക് ബാഗ്ചി, കുനാൽ വർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, ദിവ്യ ഖോസ്ല കുമാർ, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *