0 Comments

വടകര: കോടികൾ വാരിക്കൂട്ടിയ ലൂസിഫർ എന്ന മെഗാചിത്രത്തിനു ശേഷം മോഹൻലാൽ നായകനായെത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന . സ്വതസിദ്ധമായ കുസൃതിയും കണ്ണിറുക്കിനോട്ടത്തിനും പുറമെ തൃശ്ശൂർ ഭാഷയുമായി രംഗത്തെത്തുന്ന മോഹൻലാലിൻറെ ഇട്ടിമാണിയിലെ മാർഗ്ഗം കളി ചിത്രം തീയേറ്ററുകളിൽ എത്തുന്നതിനു മുമ്പുതന്നെ വൈറലായിത്തീർന്നതായാണ് സമീപകാല സിനിമാവാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് .

ഇട്ടിമാണിയായിവേഷമിട്ട മോഹൻലാൽ ചിത്രത്തിൽ ആവതരിപ്പിച്ച മാർഗ്ഗം കളിയെ
സംഗീതസാന്ദ്രമാക്കിയ പിന്നണി ഗായിക വടകരക്കാരി ദേവിക സൂര്യപ്രകാശ് ഭാവിയുടെ വാഗ്‌ദാനമായി പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു .

മാണിക്കുന്നേൽ ഇട്ടിമാത്തൻ ജനിച്ചതും വളർന്നതും ചൈനയിൽ ,ജീവിതം കരുപ്പിടിപ്പിക്കാനെത്തിയതാവട്ടെ കുന്നംകുളത്ത് . ഇട്ടിമാത്തൻറെ മകനായ ഇട്ടിമാണി എന്ന കഥാപാത്രത്തെ അനശ്വരമാക്കിമാറ്റിയ മോഹൻലാലിൻറെ ചിത്രത്തിൽ പിന്നണിഗായികയായി രംഗത്തെത്തിയ വടകരക്കാരി ദേവികാ സൂര്യപ്രകാശ് ഷാർജയിലെ ഔവ്വർ ഓൺ ഇംഗ്ളീഷ് മീഡിയം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് .

ഇട്ടിമാണിയുടെ ഓഡിയോ ടെസ്റ്റിനായി കൊച്ചിയിലെത്തിയത് സ്‌കൂളിൽ അവധിയെടുത്തുകൊണ്ട് .ദുബായിയിൽ നടന്ന നിരവധി സംഗീത മത്സരങ്ങളിലും റിയാലിറ്റി ഷോകളിലും പങ്കെടുക്കുകയും എണ്ണമറ്റ പുരസ്‌കാരങ്ങളും കീർത്തിപത്രങ്ങളും ഇതിനകം കരസ്ഥമാക്കാൻ ഭാഗ്യം സിദ്ധിച്ച ദേവിക ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായകൻ ശങ്കർ മഹാദേവനൊപ്പം ഗായികായായി ഇട്ടിമാണിയിൽ പാട്ടുപാടാൻ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് പറയുമ്പോഴും ” എല്ലാം ഈശ്വര നിശ്ചയം ” എന്ന് കൂട്ടിച്ചേർക്കുകയുണ്ടായി
ചിത്രത്തിൽ പാടാൻ അവസരം നൽകിയ സംവിധായകരായ ജിബി ,ജോജു എന്നിവരെ ദേവിക കൃതജ്ഞതയോടെ സ്‌മരിക്കുന്നു .

ബിജു നാരായണൻ ,ജി വേണുഗോപാൽ , ജാസിഗിഫ്റ് തുടങ്ങിയ പ്രമൂഖ ഗായകർക്കൊപ്പം വേദിപങ്കിടാൻ അവസരം ലഭിച്ച ദേവികയുടേതായി ഇരുപതിലേറെ ആൽബങ്ങൾ ഇതിനകം പ്രകാശനം ചെയ്‌തിട്ടുണ്ട്‌ .ദേവിക സൂര്യപ്രകാശ് എന്ന യുട്യൂബ് ചാനലിൽ ആയിരങ്ങൾ ഫോളോവേഴ്‌സ് ആയനിലയിൽ . ദുബായിയിലെ ബിസിനസ്സുകാരനും പ്രവാസി വെൽഫെയർ കൗൺസിൽ ചെയർമാനുമായ കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി എം പി സൂര്യപ്രകാശ് ,റിഷില ദമ്പതിമാരുടെ മകളാണ് ഈ അനുഗ്രഹീത കലാകാരി .

ഇതേ ചിത്രത്തിൽ തന്നെ ഗായകൻ നജീം അർഷാദിൻറെ കൂടെ മറ്റൊരു ഗാനവും കൂടി ദേവികയുടേതായുണ്ട്. തുടക്കത്തിൽത്തന്നെ ഒരേ ചിത്രത്തിൽ ഫാസ്റ് സോങ്ങും മെലഡിയും പാടാൻ അവസരം ലഭിച്ച ആഹ്ളാദത്തിമിർപ്പിലും വിനയാന്വിതയാണ് ഈശ്വര വിശ്വാസിയായ ഈ കൊച്ചുമിടുക്കി . സംഗീതത്തിൽ ഗുരുക്കന്മാരായി ബാബുകൊട്ടാരക്കര ,രഘുനാഥ്‌ കണ്ണൂർ. ഇപ്പോൾ രഘുനാഥ് കണ്ണൂരിന്റെ ശിക്ഷണത്തിൽ കർണ്ണാടക സംഗീത പഠനം തുടരുന്നു .

ആശിർവ്വാദ് ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മുണ്ടും ചട്ടയും ധരിച്ചുകൊണ്ട് മോഹൻലാലിൻറെ മാർഗ്ഗം കളി ഏറെ ശ്രദ്ധേയം എന്നുപറയാതെ വയ്യ .ഒപ്പം ഗാമനാലാപനവുമായി ദേവികയും . ചൈനയിലടക്കം ഷൂട്ട്‌ ചിത്രത്തിലെ മാർഗ്ഗം കളിക്കായി മികച്ച ഗാനങ്ങൾ പാടിയ ദേവികനാട്ടിലെത്തുമ്പോൾ ഊഷ്‌മളമായ വരവേൽപ്പുനൽകാനുള്ള ഒരുക്കത്തിലാണ് സ്വന്തം നാട്ടുകാരായ കടത്തനാട്ടിലെ കലാസ്വാദകരും കലാസാംസ്കാരിക സംഘടനകളും .ദേവികയുടെ അനിയത്തി ദക്ഷിണയും ചേച്ചിയുടെ പാതപിന്തുടരുന്ന മികച്ച ഗായിക .

Leave a Reply

Your email address will not be published. Required fields are marked *