0 Comments

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഷെയ്ന്‍ നിഗം. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ നടന്‍ മുന്‍നിര നായകനായി ഉയര്‍ന്നത് അതിവേഗമായിരുന്നു. ഷെയ്‌നിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. കുമ്പളങ്ങി നൈറ്റസ്, ഇഷ്‌ക് തുടങ്ങിയ സിനിമകളുടെ വിജയത്തിലൂടെ ഈ വര്‍ഷവും ഷെയ്ന്‍ നിഗം തിളങ്ങിയിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

അതേസമയം നടന്‍ തമിഴിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴില്‍ തെന്‍മേര്‍ക്കു പരുവക്കാറ്റ്, നീര്‍പാര്‍വൈ, ധര്‍മ്മദുരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സീനു രാമസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷെയ്ന്‍ നായകനാകുന്നത്. ഷെയ്‌നിന്റെ ആദ്യ തമിഴ് ചിത്രത്തിന് പേരിട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്പാ എന്നാണ് സിനിമയുടെ ടൈറ്റിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചെന്നെെ, പോണ്ടിച്ചേരി, മേഘാലയ തുടങ്ങിയവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകളെന്നും അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *