0 Comments

പുതുമുഖങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്യുന്ന “പ്രണയ മീനുകളുടെ കടൽ” എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘കവരത്തിപെണ്ണ് ‘ വിനായകന്റെ ഫേസ്ബുക്ക് പേജ് വഴി ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും.

ഡാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോണി വട്ടക്കു‍ഴി നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത് ലക്ഷദ്വീപ് പശ്ചാത്തലത്തിലാണ്. ജോണ്‍ പോളും കമലും വലിയൊരു ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് “പ്രണയ മീനുകളുടെ കടൽ.

ദിലീഷ് പോത്തൻ, വിനായകൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖ നായകൻ ഗാബ്രി ജോസ്, പുതുമുഖ നായികാ – ഋദ്ധി കുമാർ ,ജിതിൻ പുത്തഞ്ചേരി, ആതിര , ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങൾ അണിനിരക്കുന്നു. ഡാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോണി വട്ടക്കു‍ഴിയാണ് സിനിമ നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *