0 Comments

മമ്മൂട്ടി നായകനായി എത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാമാങ്കം. ചിത്രത്തിൻറെ ഗ്രാഫിക്കൽ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ മമ്മൂട്ടിയുടെ ആദ്യ ലുക്ക് വൈറലായിരുന്നു.

പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. തിരക്കഥാകൃത്ത് സജീവ് പിള്ളയെ ചിത്രത്തിന്റെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. ഉണ്ണി മുകുന്ദൻ ചന്ദ്രോത് പണിക്കര്‍ എന്ന കഥാപാത്രമായി എത്തുന്നു.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *