0 Comments

ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് രതിമൂർച്ഛ. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്. സ്ത്രീകളിൽ ഭഗശിശ്നിക/കൃസരിയുടെ മൃദുവായ ഉത്തേജനം രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്. എണ്ണായിരത്തോളം സംവേദനം നൽകുന്ന നാഡീ ഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി.സ്ത്രീകളിൽ രതിമൂർച്ഛ കൂടുതൽ സങ്കീർണ്ണവും മാനസികവുമാണ്. സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകുന്നില്ല. എങ്കിലും യോനീവികാസം ഉണ്ടാവുകയും, ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനം മൂലം വഴുവഴുപ്പ് നൽകുന്ന സ്രവങ്ങൾ ഉത്‌പാദിപ്പിപ്പെടുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു.

കൂടാതെ സ്ത്രീകൾ പല ശബ്ദങ്ങൾ ഉണ്ടാക്കുകയും, പങ്കാളിയെ കെട്ടിപിടിക്കുകയും ചെയ്യുന്നെകിൽ അവൾക്ക് ലൈംഗിക അനുഭൂതി ലഭിക്കുന്നതിനാലാണ്. യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട്‌-രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്‌പോട്ട് എന്ന സംവേദനമുള്ള ഭാഗത്തിന്റെ മൃദുവായ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കും. അവരുടെ മാനസികമായ പിരിമുറുക്കങ്ങളും ഇതിലൂടെ മാറുകയും ചെയ്യും.

 

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *