0 Comments

ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോമാളി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം പ്രദീപ് രംഗനാഥനാണ് സംവിധാനം ചെയുന്നത്. മനുഷ്യ പരിണാമത്തിന്റെ കഥയാണ് കോമാളിയില്‍ വിശദീകരിക്കുന്നത്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്ഡെയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

ഗുഹാ മനുഷ്യന്‍, ബ്രിട്ടീഷ് അടിമ, രാജാവ് തുടങ്ങി ഒന്‍പത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജയം രവി ചിത്രത്തില്‍ എത്തുന്നത്. രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തി.

Leave a Reply

Your email address will not be published. Required fields are marked *