0 Comments

ശാന്തകുമാര്‍ സംവിധാനം ചെയ്ത് ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മഹാമുനി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീന്‍ ആണ്. തമൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മഹിമ നമ്പ്യാർ ആണ് ചിത്രത്തിലെ നായിക.

ഇന്ദുജ, ജൂനിയര്‍ ബാലയ്യ, ജയപ്രകാശ്, അരുള്‍ ദോസ്, ജിഎം സുന്ദര്‍, കാളി വെങ്കട് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. മൗനഗുരു എന്ന ചിത്രം സംവിധാനം ചെയ്ത ശാന്തകുമാർ ഇത്തവണ ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രവുമായിട്ടാണ് എത്തിയിരിക്കുന്നത്.ചിത്രം സെപ്റ്റംബർ 6ന് പ്രദർശനത്തിന് എത്തി.

Leave a Reply

Your email address will not be published. Required fields are marked *