0 Comments

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. നിവിന്‍ പോളിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഇന്നലെ പ്രദർശനത്തിന് എത്തി. ചിത്രം കേരളത്തിന് പുറത്ത് ഇന്ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻറെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.

ശ്രീനിവാസനും പാര്‍വ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളി എത്തുമ്പോൾ ശോഭയായാണ് നയന്‍താര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *