0 Comments

ഇന്ദ്രൻസ്, ബാലു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഷാനു സമദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രണയവും വിരഹവും പ്രമേയമാകുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി വേഷമിടുന്നു.സുഡാനിക്ക് ഫ്രം നൈജീരിയ എന്ന സിനിമയിൽ സംസ്ഥാന അവാര്‍ഡ് നേടിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ
തീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള(ഇന്ദ്രന്‍സ്)65 വയസ്സില്‍ തന്‍റെ പ്രണയിനിയെത്തേടി ഇറങ്ങുന്ന യാത്രയിലൂടെയാണ് കഥ വികസിക്കുന്നത് .

പതിനാല് ജില്ലകളിലുമായി ചിത്രീകരിച്ച ഈ സിനിമയില്‍ ഇന്ദ്രന്‍സ്,ബാലുവര്‍ഗീസ്, രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, പ്രേം കുമാര്‍ രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, ഖാദര്‍ തിരൂര്‍ , ടോസ്സ് ക്രിസ്റ്റി, അമര്‍ ദേവ്, സുബൈര്‍ വയനാട്, സി വി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു, അനു ജോസഫ് എന്നിങ്ങനെ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *