0 Comments

ശരൺ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘മാർക്കറ്റ് രാജാ എംബിബിഎസ്‌’. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ആരവ് നായകനായി എത്തുന്ന ചിത്രത്തിൽ കാവ്യ ഥാപ്പർ ആണ് നായിക . രാധിക ശരത്കുമാർ, നാസർ, രോഹിണി, ഷായാജി ഷിൻഡെ, പ്രദീപ് റാവത്ത്, ഹാരിഷ് പെരാഡി, ആദിത്യ മേനോൻ, ചാംസ്, വിഹാൻ, നികിഷ പട്ടേൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ആക്ഷനും കോമേഡിക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സൈമൺ കെ കിംഗ് ആണ്. സുരഭി ഫിലിംസിന്റെ ബാനറിൽ എസ് . മോഹൻ ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *