എം ജി രാമചന്ദ്രൻ നായകനായി 1956ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. അതേ അര്‍ഥമുള്ള പേരില്‍ ശിവകാര്‍ത്തികേയൻ നായകനായി പുതിയൊരു സിനിമ കൂടി വരുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. നമ്മ വീട്ടു പിള്ളൈ എന്ന പേരിലാണ് ചിത്രം വരുന്നത്.

പാണ്ഡിരാജ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു കുടുംബചിത്രമായിരിക്കും ഇത്. ഐശ്വര്യ രാജേഷ്, അനു, നട്‍രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. നിരവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റുബെൻ ആണ് എഡിറ്റര്‍. ഡി ഇമ്മൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം മിസ്റ്റര്‍ ലോക്കല്‍ ആണ്.