0 Comments

പ്രളയത്തില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് കച്ചവടക്കണ്ണുകളില്ലാതെ തന്റെ കൈയിലുള്ളതെല്ലാം നല്‍കിയ നൗഷാദ് എന്ന മനുഷ്യൻ ഇന്ന് വര്‍ത്തകളിൽ മാത്രമല്ല ഓരോ മലയാളികളുടെയും ഹൃദയത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്. വഴിയോര കച്ചവടക്കാരനായ നൗഷാദ് ലാഭ-നഷ്ട കണക്കുകളെക്കുറിച്ച് ആലോചിക്കാതെയാണ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ വന്നു ചോദിച്ചപ്പോള്‍ തന്റെ കയ്യിലുള്ളതെല്ലാം സന്തോഷത്തോടെ നല്‍കിയത്.

ഇപ്പോള്‍ തുണികൊടുത്ത് നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ഒരു ചെറിയ സൃഷ്ടി സമ്മാനിച്ചിരിക്കുകയാണ് ശില്പിയായ ഡാവിഞ്ചി സുരേഷ്.തുണികള്‍ കൊണ്ട് നൗഷാദിന്റെ മുഖം മെനഞ്ഞിരിക്കുകയാണ് സുരേഷ്. നടന്മാരായ കുഞ്ചാക്കോ ബോബൻ നിവിൻ പോളി തുടങ്ങിയവർ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *