0 Comments

മലയാളികളുടെ പ്രിയതാരം ഇന്ദ്രജ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുന്നു . നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ട്വല്‍വ് സി എന്ന ചിത്രത്തിൽ ആശ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.

‘അഭിനയിക്കില്ല എന്നൊന്നും ഞാന്‍ വിചാരിച്ചിരുന്നില്ല. കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ മികച്ച വേഷത്തിനുള്ള കാത്തിരിപ്പിലായിരുന്നു. മലയാളത്തിലേക്കുള്ള രണ്ടാംവരവ് നല്ല ചിത്രത്തിലൂടെയായിരിക്കണം എന്ന് മാത്രമായിരുന്നു ചിന്ത. ഇപ്പോഴാണ് അതിനുള്ള സാഹചര്യം അനുകൂലമായത്.’

വിവാഹത്തിന് ശേഷം ഇന്ദ്രജ മിനി സ്‌ക്രീനിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനിടെ ഏതാനും സിനിമകളിലും വേഷമിട്ടു. അതിനിടയിൽ താൻ പ്രണയവിവാഹവും മകളുടെ ജനനവും എല്ലാം ആസ്വദിക്കുകയായിരുന്നു ഇന്ദ്രജ പറയുന്നു.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *