0 Comments

നടൻ ജയറാമും കണ്ണൻ താമരക്കുളവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ.ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ.പട്ടാഭിരാമൻ സത്യസന്ധനായ ഒരു ഹെൽത്ത് ഇൻസ്പെക്ടറാണ്.അന്നം ദൈവമായി കാണുന്ന തലമുറയിൽ പെട്ട ആളുകൂടിയാണ് പട്ടാഭിരാമൻ.ഇരുപത്തിയെട്ടാമത്‌ ട്രാൻസ്ഫർ വാങ്ങി പട്ടാഭിരാമൻ തിരുവനന്തപുരത്ത് എത്തുന്നു.അവിടെ മുതലാണ് കഥ ആരംഭിക്കുന്നത്.

ജയറാമിനെ കൂടാതെ,ധർമജൻ,ഹരീഷ് കണാരൻ,ബൈജു സന്തോഷ്,എന്നിവരും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.ഈ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.ചിത്രത്തിൽ മിയ,ഷീലു എബ്രഹാം എന്നിവരാണ് നായികമാർ.ചിത്രത്തിൽ എല്ലാ സീനിലും ഭക്ഷണം ഉണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകത കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *