0 Comments

സൂപ്പർ ഹിറ്റ് കമൽ ഹാസൻ ചിത്രമായ ഇന്ത്യൻ(1996) സിനിമ ചരിത്രത്തിൽ തന്നെ വൻ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.ഇന്ത്യൻന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ആരാധകർക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്.കമൽഹാസനും ശങ്കറും ഈ ചിത്രത്തിലൂടെ ഒരുമിക്കുകയാണ്.

കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച ചിത്രം ജനുവരിയിൽ ആരംഭിച്ചെങ്കിലും ഇടയ്ക്ക് വെച്ച് മുടങ്ങുകയായിരുന്നു.എന്നാൽ ആരാധകർക്ക് ഇനി ആശ്വസിക്കാം തർക്കങ്ങൾ എല്ലാം പരിഹരിച്ച് സിനിമ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ശങ്കർ.

ഈ മാസം മുതൽ സിനിമയുടെ ചിത്രീകരണ൦ ആരംഭിക്കും.കാജൽ അഗർവാൾ,വിദ്യുത് ജമാൽ,ഐശ്വര്യ രാജേഷ്,സിദ്ധാർഥ ,പ്രിയഭവാനി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *