
ഹോളിവുഡ് ചിത്രം റാംബോ സെപ്റ്റംബർ 20-ന് പ്രദർശനത്തിനെത്തും.റാംബോ ഫ്രാഞ്ചസിയിലെ അഞ്ചാമത്തെ ഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സിൽവസ്റ്റർ സ്റ്റാലോൺ ആണ്.ചിത്രം സെപ്റ്റംബർ 21നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.മെക്സിക്കൻ മാഫിയ തട്ടികൊണ്ട് പോയ ഒരു സുഹൃത്തിന്റെ മകളെ രക്ഷിക്കാൻ റാംബോ മെക്സിക്കോയിലേക്ക് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.അൻഡ്രിയൻ ഗ്രൻബർഗ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.