0 Comments

ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ എന്നും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ഇന്ദ്രന്‍സ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന മൊഹബ്ബത്തില്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഇന്നലെ ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങ് കോഴിക്കോട് നടന്നപ്പോള്‍ ഇന്ദ്രന്‍സ് വേദിയില്‍ മുട്ടിനിരുന്നാണ് ട്രെയ്‌ലര്‍ കണ്ടത്. ട്രെയ്‌ലര്‍ മുന്നിലിരിക്കുന്നവര്‍ക്ക് കാണാന്‍ പ്രയാസമുണ്ടാകുന്നുവെന്ന് തിരിച്ചറിഞ്ഞാണ് താരം നിലത്തിരുന്നത്. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

മുംബൈയിലെ ബീവണ്ടിയില്‍ പതിറ്റാണ്ടുകളോളം ഹോട്ടല്‍ തൊഴിലാളിയായി കഴിഞ്ഞ കുഞ്ഞബ്ദുള്ള കൗമാരത്തിലെ തന്റെ പ്രണയിനിയെ തേടി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഷാനു സമദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് നിര്‍മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *