
ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഫാൻസി ഡ്രസ്സി’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. നവാഗതനായ രഞ്ജിത് സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗിന്നസ് പക്രുവും, രഞ്ജിത് സക്കറിയയും ചേർന്നാണ്.
ഗിന്നസ് പക്രുവും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ഹരീഷ് കണാരൻ , കലാഭവൻ ഷാജോൺ, സുധീർ കരമന, സാജുനവോദയ, ബിജുക്കുട്ടൻ, ബാല, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും.