0 Comments

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായ കാലാപാനി മലയാളത്തിലെ ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ്.പ്രിയദര്‍ശന്റെ കഥയില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടി. ദാമോദരനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകരാണ് അണിനിരന്നത്.ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ‘ആറ്റിറമ്ബിലെ കൊമ്ബിലെ’, ‘ചെംപൂവേ പൂവേ’, ‘മാരിക്കൂടിനുളളില്‍, കൊട്ടുംകുഴല്‍വിളി എന്നീ ഗാനങ്ങള്‍ ചിത്രം പുറത്തിറങ്ങി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിലനിൽക്കുന്നു .

എന്നാല്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ എം ജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ച കൊട്ടുംകുഴല്‍വിളി എന്ന് തുടങ്ങുന്ന ഗാനം സമയപരിമിതി മൂലം ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ആ ഗാനരംഗം സൈന മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ്.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *