0 Comments

തമിഴ് സിനിമ നടൻ അജിത്ത് സിനിമയില്‍ മാത്രമല്ല സാഹസിക വിനോദങ്ങളിലും പ്രഗത്ഭനാണ് എന്ന് തെളിയിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നു . ഇപ്പോഴിതാ അജിത്ത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്ത ചിത്രമാണ് വൈറലായത് . കാര്‍ റേസിംഗ് ഉള്‍പ്പെടെയുള്ള മത്സരങ്ങളിലും അജിത്ത് പങ്കെടുക്കാറുണ്ടായിരുന്നു .

കോയമ്പത്തൂരിൽ നടന്ന നാല്‍പ്പത്തിയഞ്ചാമത്, തമിഴ്‍നാട് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലാണ് അജിത്ത് പങ്കെടുത്തത്. അജിത്ത് പരിശീലനം നടത്തുന്ന ഫോട്ടോകള്‍ നേരത്തെ വൈറലായിരുന്നു. എയറോ- മോഡലിംഗിലും അജിത് ഭാഗമാകാറുണ്ട്. മദ്രാസ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥികളുടെ ഉപദേശകനായും അജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *