0 Comments

ഹോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ചിത്രമായിരുന്ന അവതാറിന് ടൈറ്റിൽ നിർദ്ദേശിച്ചത് താനാണെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ ഗോവിന്ദ.ഒരു പ്രമുഖ ടിവി ചാനലിലെ ടോക് ഷോയിലാണ് താരം ഇക്കാര്യം പങ്കുവച്ചത് .ചിത്രത്തിൽ തനിക്കൊരു റോളുണ്ടെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു .

‘അവതാര്‍ എന്ന പേര് ഞാന്‍ നിര്‍ദേശിച്ചതാണ്. സൂപ്പര്‍ഹിറ്റ് സിനിമയായത് മാറി. അങ്ങനെയാവുമെന്നും ഞാന്‍ ജെയിംസ് കാമറൂണിനോട് പറഞ്ഞിരുന്നു. ഏഴു വര്‍ഷമെടുക്കും ഈ പ്രൊജക്ട് മുഴുവനിപ്പിക്കാനെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതെങ്ങനെ താങ്കള്‍ക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അവസാനം ഞാന്‍ പറഞ്ഞപോലെ എട്ട്-ഒന്‍പത് വര്‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തതും സൂപ്പര്‍ഹിറ്റായതും.’ ഗോവിന്ദ വെളിപ്പെടുത്തി.

‘സിനിമയില്‍ ഗോവിന്ദയ്ക്കായി കാമറൂണ്‍ ഓഫര്‍ ചെയ്ത കഥാപത്രമായി അഭിനയിക്കുവാൻ ദേഹത്തു മുഴുവന്‍ പെയ്ന്റ് തേച്ച് 410 ദിവസം ഷൂട്ട് ചെയ്യണമായിരുന്നു. അതിനാൽ താരം ഓഫർ നിഷേധിച്ചുവെന്നും അഭിമുഖത്തിൽ പറഞ്ഞു .

ഗോവിന്ദയുടെ പുതിയ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ മീമുകളും ട്രോളുകളുമായി ട്രോളന്മാരും എത്തിയിരിക്കുകയാണ് . ബോളിവുഡിലെ സൂപ്പര്‍താരങ്ങളിലൊരാളായിരുന്ന ഗോവിന്ദയ്ക്ക് ഇപ്പോള്‍ സിനിമകളില്ലെന്നും പഴയ പ്രശസ്തിയും താരപദവിയും തിരികെ വേണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാവണം ഇങ്ങനെ ഒരു പ്രസ്താവനയുമായി അദ്ദേഹം രംഗത്തു വന്നതെന്നും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *