0 Comments

ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പട്ടാസ്”.ചിത്രത്തിൽ നായകനായി എത്തുന്നത് ധനുഷാണ്. കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, സെന്തില്‍കുമാറും ഒരുമിക്കുന്ന ചിത്രമാണിത്. അച്ഛനായും മകനായും ഇരട്ടവേഷങ്ങളിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ തമിഴ് സിനിമ മേഖലയിൽ ചര്‍ച്ച വിഷയമാകുന്നു . ഇളയ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ചിത്രത്തിന്‍റെ ഡിസൈനര്‍  ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് പിന്നാലെ ഇളയ സൂപ്പര്‍ സ്റ്റാറെന്ന സ്ഥാനം മരുമകനായ ധനുഷിന് കൊടുക്കുന്നതിനെ സംന്ധിച്ചാണ് സിനിമാലോകത്തെ ചര്‍ച്ച. സത്യാ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ‘പട്ടാസ്’ ദീപാവലി ദിവസം തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ട്

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *